പരിചയസമ്പന്നരല്ലാത്തവരും, സാഹസികതയുടെ മനക്കരുത്തും, കൗതുകവും ഒത്തുചേർന്ന മനോഭാവമുള്ളവരുമായ ഒരു പറ്റം യാത്രികരുമായി ഇന്നലെ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് ഒരു ‘സ്പേസ് എക്സ്’ ബഹിരാകാശയാനത്തിൽ നിന്നും വിക്ഷേപിക്കപ്പെട്ടു. സ്വപ്നതുല്യമായ ഈ യാത്രയിൽ പങ്കാളികളായത് ശതകോടീശ്വരനായ ഒരു ഇ-കൊമേഴ്സ് എക്സിക്യൂട്ടീവും, സമ്പന്നരായ മൂന്ന് സ്വകാര്യ പൗരന്മാരും, ആദ്യത്തെ സിവിലിയൻ സംഘത്തിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്കുമപ്പുറമുള്ള ഒരു ലോകത്തേക്ക് യാത്ര തിരിച്ചു.
സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള അമേച്വർ ബഹിരാകാശ യാത്രികരുടെ നാലംഗം രാത്രി 8:03 ന് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ഉയർന്നു. EDT (0003 GMT വ്യാഴാഴ്ച) കേപ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമാണ് വിജയകരമായ വിക്ഷേപണം നടത്തപ്പെട്ടത്.
സ്പേസ് എക്സ് ഉടമയായ എലോൺ മസ്കിന്റെ പുതിയ ‘പരിക്രമണ ടൂറിസം ബിസിനസിന്റെ’ ആദ്യ പറക്കലായിരുന്നു ഇത്. ബഹിരാകാശയാത്രയുടെ ആഹ്ലാദത്തിനും – വീമ്പിളക്കുന്നതിനും – സാധ്യതയേകുന്ന സാഹസികരായ ഉപഭോക്താക്കൾക്ക് റോക്കറ്റ് കപ്പലുകളിൽ സവാരി വാഗ്ദാനം ചെയ്യുന്ന ഈ സംരംഭത്തിന് എതിരാളികളായി അദ്ദേഹത്തിന് മുന്നിൽ ആരുമില്ല എന്നത് ഭാവിയിൽ ഈ ബിസിനസിന്റെ മേൽക്കോയ്മ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്നാണ് ബിസിനസ് പണ്ഡിതർ വിലയിരുത്തുന്നത്.
തന്നെയും തന്റെ മൂന്ന് ജീവനക്കാരെയും ആദ്യ ബഹിരാകാശ യാത്രയിൽ ഉൾപ്പെടുത്താൻ ഐസക്മാൻ എന്ന സഹ കോടീശ്വരനായ ബിസിനസ്കാരൻ എലോൺ മസ്കിന് വെളിപ്പെടുത്താത്ത തുക നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്ന . ടൈം മാഗസിൻ നാല് സീറ്റുകളുടെയും ടിക്കറ്റ് നിരക്ക് 200 മില്യൺ ഡോളറായി നിശ്ചയിച്ചിട്ടുണ്ട് എന്ന് സ്‌ഥിരീകരിച്ചു.
യാത്ര അവസാനിപ്പിക്കാൻ, അവരുടെ ബഹിരാകാശ പേടകം വീണ്ടും ഒരു ഉജ്ജ്വലമായ പ്രവേശനത്തിനായി ഭൗമ അന്തരീക്ഷത്തിലേക്ക് മുങ്ങുകയും ഫ്ലോറിഡ തീരത്ത് വന്നണയുകയും ചെയ്യും. ഈ മൂന്ന് ദിവസത്തെ ഇടവേളയിൽ, യാത്രക്കാർ എല്ലാവരും പേടക കാപ്സ്യൂളിന് മുകളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക പൂജ്യം-ഗുരുത്വാകർഷണ സൗഹൃദ ടോയ്‌ലറ്റ് പങ്കിടേണ്ടതുണ്ട്.
ആ ഉയരത്തിൽ, ക്രൂ ഡ്രാഗൺ 90 മിനിറ്റിലൊരിക്കൽ മണിക്കൂറിൽ 17,000 മൈൽ (27,360 കിമീ) വേഗതയിൽ അല്ലെങ്കിൽ ഏകദേശം 22 ഇരട്ടി ശബ്ദത്തിന്റെ വേഗതയിൽ ലോകത്തെ ചുറ്റുന്നു.