തിരുവനന്തപുരം
നേതാക്കൾ കൂട്ടത്തോടെ പാർടി വിടുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹനാൻ എംപി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് ജനാധിപത്യ പാർടിയാണ്. സാഹചര്യം എന്തെന്ന് നേതൃത്വം പരിശോധിക്കണം.
ആത്മപരിശോധനയിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാകണം. കോൺഗ്രസ് സെമി കേഡർ പാർടിയാകുമല്ലോ എന്ന ചോദ്യത്തിന് ‘ആയില്ലല്ലോ, ആകാൻ പോകുവല്ലേ, ആയിട്ട് കാണാം’ എന്നായിരുന്നു പ്രതികരണം. പുതിയ നേതൃത്വത്തിൽ എന്താണ് പ്രതീക്ഷ എന്ന ചോദ്യത്തിന് ‘ഭയങ്കര’ പ്രതീക്ഷയെന്ന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും അധിക്ഷേപിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.