തിരുവനന്തപുരം> കോണ്‍ഗ്രസ് തകരുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ ചിന്തിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിലേക്കു വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലേക്കു പോകും എന്നു കണ്ടപ്പോള്‍ അവരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു.
എന്നാല്‍, ബിജെപി സ്വീകരിക്കുന്ന തെറ്റായ നയത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്ന് അണികള്‍ തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ വന്ന ഗുണകരമായ മാറ്റമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി