ലഖ്നൗ > അലിഗഢ് സ്വദേശിയായ ഒരു മുസ്ലിംകച്ചവടക്കാരൻ തന്റെ അച്ഛന്റെ സുഹൃത്തായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ കുട്ടിക്കാലത്ത് ഗ്രാമത്തിൽ പൂട്ടുകൾ വിൽക്കാനെത്തുന്ന അദ്ദേഹം പണം സൂക്ഷിക്കാൻ ഏൽപ്പിക്കുന്നത് അച്ഛനെ ആയിരുന്നെന്നും മോദി അവകാശപ്പെട്ടു. അലിഗഢിൽനിന്ന് മൂന്നുമാസംകൂടുമ്പോൾ അദ്ദേഹം വന്നിരുന്നു. യുപിയിൽ സീതാപുർ എന്ന സ്ഥലവും അദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്. യുപി പ്രതിരോധ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള അലിഗഢിലെ പ്രദർശനം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മോദി.
കോവിഡ് പ്രതിരോധത്തിന് മോദിയുടെ ഹിന്ദി
കോവിഡ് പ്രതിരോധം ഏകോപിപ്പിക്കാനും താഴെതട്ടിൽവരെ സന്ദേശം എത്തിക്കാനും മോദിയുടെ ഹിന്ദിയിലുള്ള പ്രസംഗം സഹായിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിമാരോടും വിദഗ്ധരോടും മോദി ഹിന്ദിയിലാണ് സംസാരിച്ചത്. ഒരു പ്രാദേശിക ഭാഷയോടും ഹിന്ദിക്ക് സംഘർഷമില്ലെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി ഭാഷാ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു.