Also Read :
‘മുസ്ലിം ലീഗിന്റെ ആദർശത്തിൽ വിശ്വസിച്ചാണ് താൻ പാർട്ടിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാർട്ടിയിൽ വന്നത്. ഇപ്പോൾ നിലനിൽക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാർത്തകൾ കളവും ദുരുദ്ദേശപരവുമാണ്’ എന്നായിരുന്നു ഫാത്തിമയുടെ കുറിപ്പ്.
ഹരിത വിഷയത്തിൽ പാര്‍ട്ടി നടപടിക്ക് വിധേയ ആയ ഫാത്തിമ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമങ്ങളിലെ കുറിച്ചത്.
Also Read :
നേരത്തെ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തെഹ്ലിയ മനോരമയോട് പറഞ്ഞിരുന്നു. ഹരിതയോട് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനങ്ങളിൽ കടുത്ത വിയോജിപ്പുണ്ടെന്നും നിലപാട് പാര്‍ട്ടി വേദികളിൽ ശക്തമായി ഉന്നയിക്കുമെന്നും മാധ്യമങ്ങളില്‍ ഇവര്‍ പറഞ്ഞിരുന്നു.
ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ചവരേയും പിന്തുണച്ചവരേയും വെട്ടിനിരത്തിയാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകിയത്. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വമാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തീരുമാനിച്ചത്.
Also Read :
ഒൻപതംഗ സംസ്ഥാന കമ്മിറ്റിയിൽ പി എച്ച് ആയിശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. പുതിയ കമ്മിറ്റിയിലെ സംസ്ഥാന അധ്യക്ഷ ആയിശ ബാനു പഴയ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നു. ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ചവരിൽ ഉള്‍പ്പെടാത്ത ഒരാളായിരുന്നു ഇവര്‍.