ന്യൂഡൽഹി
ഹൃദ്രോഗംപോലെ അസുഖമുള്ള 12–-17 വയസ്സുകാര്ക്ക് ഒക്ടോബർ–- നവംബർ കാലയളവിൽ കോവിഡ് വാക്സിൻ കുത്തിവയ്പ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ. സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ്–- ഡി വാക്സിന് 12 കഴിഞ്ഞവരില് ഉപയോഗാനുമതി നല്കിയിട്ടുണ്ട്. മൂന്ന് ഡോസ് ആയി നല്കുന്ന വാക്സിന് വിതരണത്തിന് സജ്ജമായാല് അസുഖക്കാരായ കുട്ടികള്ക്ക് ആദ്യ പരിഗണന നല്കിയേക്കും.
ഇക്കാര്യത്തില് കോവിഡ് ഉപദേശക സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോള് പ്രതികരിച്ചു. ഹൃദ്രോഗം, അമിതവണ്ണത്താലുള്ള പ്രശ്നങ്ങൾ, പ്രതിരോധശേഷി പ്രശ്നമുള്ളവർ തുടങ്ങിയ കുട്ടികള്ക്കാകും പരിഗണന. ഈ വിഭാഗത്തിൽ 40 ലക്ഷത്തോളം കുട്ടികൾ രാജ്യത്തുണ്ട്. ഡിഎൻഎ അധിഷ്ഠിതമായ വാക്സിനായ സൈക്കോവ്–- ഡി ഒക്ടോബറിൽ വിതരണസജ്ജമാകുമെന്നാണ് പ്രതീക്ഷ. പതിനെട്ട് വയസ്സിൽ താഴെ 44 കോടി കുട്ടികൾ രാജ്യത്തുണ്ട്. ഇതിൽ 12 കോടി 12–-17 വയസ്സുകാര്.