ബ്രുജെസ്/മിലാൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പൻമാർ ഇറങ്ങുന്നു. പിഎസ്ജി, ലിവർപൂൾ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, അത്-ലറ്റികോ മാഡ്രിഡ്, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ കരുത്തൻമാരാണ് രംഗത്ത്. പിഎസ്ജിക്ക് ബൽജിയം ലീഗിലെ ക്ലബ് ബ്രുജാണ് എതിരാളികൾ. ബാഴ്സലോണയിലെ സുവർണകാലഘട്ടത്തിനുശേഷം ലയണൽ മെസി ആദ്യമായി മറ്റൊരു കുപ്പായത്തിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനിറങ്ങുന്നു. നെയ്-മറും കിലിയൻ എംബാപ്പെയും മെസിയും ഒന്നിച്ചിറങ്ങാൻ സാധ്യതയുണ്ട്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്ത പിഎസ്ജി ഇക്കുറി കരുത്തുറ്റ നിരയുമായാണ് എത്തുന്നത്.
ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്കുശേഷം മെസിയും നെയ്മറും വിശ്രമത്തിലായിരുന്നു. അതേസമയം, സസ്-പെൻഷനിലുള്ള ഏയ്ഞ്ചൽ ഡി മരിയക്ക് കളിക്കാനാകില്ല. പരിക്കേറ്റ മാർകോ വെറാറ്റിയും ടീമിലില്ല. ഈ സീസണിലെത്തിയ മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന് അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടിവരും. റാമോസിനും പരിക്ക് മാറിയിട്ടില്ല.
ബ്രുജിന്റെ തട്ടകത്തിലാണ് കളി. റയലിന് ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാനാണ് എതിരാളികൾ. റാമോസ് യുഗത്തിനുശേഷം റയലിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടം. സ്പാനിഷ് ലീഗിൽ തകർപ്പൻ പ്രകടനവുമായി റയൽ കുതിക്കുന്നുണ്ട്. അവസാനമത്സരത്തിൽ സെൽറ്റി വിഗോയെ 5–2നാണ് റയൽ തകർത്തത്. കരിം ബെൻസെമയുടെ ഗോളടിമികവും വിനീഷ്യസിന്റെയും ഏദെൻ ഹസാർഡിന്റെയും പ്രകടനങ്ങളുമാണ് റയലിന്റെ പ്രതീക്ഷ.
റൊമേലു ലുക്കാക്കു ചെൽസിയിലേക്ക് കൂടുമാറിയശേഷം ഇന്ററിന് മുന്നേറ്റത്തിൽ തളർച്ചയുണ്ട്. ലൗതാരോ മാർട്ടിനെസാണ് അവരുടെ മുഖ്യ ആയുധം.
മുൻ ചാമ്പ്യൻമാരായ ലിവർപൂളിന് എസി മിലാനാണ് എതിരാളികൾ. ചാമ്പ്യൻസ് ലീഗിൽ ഇരു സംഘങ്ങളും തമ്മിലുള്ള മൂന്നാമത്തെമാത്രം മത്സരമാണിത്. മുമ്പത്തെ മൂന്നും ആവേശപ്പോരാട്ടങ്ങളായിരുന്നു. മിലാന്റെ തട്ടകത്തിലാണ് കളി.
നിലവിലെ ഫെെനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റി ലെയ്-പ-്-സിഗിനെ നേരിടും. അത്-ലറ്റികോ പോർട്ടോയുമായും ഡോർട്ട്മുണ്ട് ബെസിക്ടാസുമായും ഏറ്റുമുട്ടും. സ്-പോർടിങ് സിപി–അയാക്-സ്, ഷെറിഫ്–ഷാക്തർ ഡൊണെസ്-തക് എന്നിവയാണ് മറ്റു മത്സരങ്ങൾ.