ന്യൂഡൽഹി > ജീവപര്യന്തമെന്നാൽ സാധാരണ തടവല്ല ജീവപര്യന്തം കഠിനതടവെന്നുതന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ആവർത്തിച്ച് സുപ്രീംകോടതി. മുൻ ഉത്തരവുകളിൽ വ്യക്തമാക്കിയ കാര്യത്തില് സംശയത്തിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രണ്ട് ഹൈക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവിന് എതിരായ പ്രത്യേകാനുമതി ഹർജികൾ പരിഗണിച്ചാണ് നിരീക്ഷണം. ജീവപര്യന്തം ശിക്ഷിക്കുമ്പോൾ ജീവപര്യന്തം കഠിനതടവെന്ന് വിധികളിൽ എടുത്തുപറയേണ്ട കാര്യമുണ്ടോയെന്ന സംശയത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു.