ന്യൂഡല്‍ഹി> ചിരാഗ് പാസ്വാന്റെ ബന്ധുവും ലോക് ജനശക്തി പാര്‍ട്ടി എംപിയുമായ പ്രിന്‍സ് രാജ് പാസ്വാനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തു. ബിഹാറിലെ സമസ്തിപൂരില്‍ നിന്നുള്ള എംപിയാണ് പ്രിന്‍സ് രാജ്.
മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും കാട്ടി എല്‍ജിപി പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്കിയ പരാതിയിലാണ് നടപടി.മൂന്ന് മാസം മുന്‍പ് ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ പിന്നീട് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് സെപ്റ്റംബര്‍ ഒന്‍പതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം,പെണ്‍കുട്ടി തനിക്കെതിരേ ഉന്നയിക്കുന്ന പരാതി വ്യാജമാണെന്നാണ് എംപിയുടെ വിശദീകരണം.