Also Read :
ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി. അതേസമയം, അധികൃതര്‍ ഇ മെയിൽ ലഭിച്ച വിവരം സ്ഥിരീകരിച്ചിട്ടില്ല.
തുടർച്ചയായി മൂന്നാം വട്ടമാണ് കപ്പൽശാല ഭീഷണി ഉണ്ടായിരിക്കുന്നത്. കേസിൽ ജീവനക്കാരെ ഉള്‍പ്പെടെ നിരവധി ആളുകളെ ചോദ്യം ചെയ്തുവെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
അതേസമയം, ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് പോലീസിനെ കുഴയ്ക്കുകയാണ്. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത ആപ്പ് ഉപയോഗിച്ചാണ് ഇ മെയിൽ അയച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ കൊച്ചി കപ്പൽശാലയിൽ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ഭാര്യയും മക്കളും ഭീകകരുടെ പക്കലാണെന്നും ഇവരെ മോചിപ്പിക്കുന്നതിന് രണ്ടര ലക്ഷം യു എസ് ഡോളറിന്റെ ക്രിപ്റ്റോ കറന്‍സി നൽകണെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read :
സന്ദേശം കപ്പൽ നിര്‍മാണ ശാലയ്ക്കുള്ളിലെ സ്ഥലങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് തകര്‍ക്കുമെന്ന വ്യാജ സന്ദേശം വന്നിരുന്നത്. രാജ്യ സുരക്ഷയുടെ വിഷയമായതിനാൽ ഗൗരവത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത് എന്നാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു.