തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലെ 1000 ഗ്രാമീണ റോഡ് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. ഓൺലൈനായി കെട്ടിട നിർമാണ അനുമതി നൽകുന്ന ഇന്റലിജന്റ് ബിൽഡിങ് പെർമിറ്റ് മാനേജ്മെന്റ് സംവിധാനവും മന്ത്രി ഉദ്ഘാടനംചെയ്തു.
ഇന്റലിജന്റ് ബിൽഡിങ് പെർമിറ്റ് മാനേജ്മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭകളിലേക്കും വ്യാപിപ്പിച്ചു. ഇതനുസരിച്ച് കൃത്യവും നിയമാനുസൃതവുമായ അപേക്ഷകളിൽ കാലതാമസമില്ലാതെ അനുമതി ലഭിക്കും. ഇടുക്കിയിലെ ജില്ലാ റിസോഴ്സ് സെന്ററും ഉദ്ഘാടനം ചെയ്തു.
ആകെ 12,000 കി.മീ. 1000 കോടിരൂപ
2018ലെ പ്രളയത്തിലും 2019ലെ കാലവർഷത്തിലും തകർന്ന 12,000 കിലോമീറ്റർ റോഡാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ പുനർനിർമിക്കുന്നത്. 1000 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചിരുന്നു. 4,966 എണ്ണത്തിന് സാങ്കേതികാനുമതി ലഭിച്ചു. 4,389 പ്രവൃത്തിക്ക് കരാറായി. ഇതിൽ 1000 റോഡ് ഫെബ്രുവരിയിൽ തുറന്നു. ശേഷം പൂർത്തിയാക്കിയ 1000 റോഡാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തത്.