വഞ്ചിയൂര്>ദേശാഭിമാനി വാര്ഷിക വരിസംഖ്യ സ്വരൂപിക്കാന് നൂതന ആശയവുമായി സിപിഐ എം കവറടി ബ്രാഞ്ച്. പ്രദേശത്തെ ദിവസ വരുമാനക്കാരായ പാര്ട്ടി സഖാക്കളില് പരീക്ഷിച്ചു വിജയിച്ച ദേശാഭിമാനി കുടുക്ക പദ്ധതിയാണ് പ്രദേശത്തെ വീടുകളില് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില് എത്തിക്കുന്നത്.
ഇരുപത്തിയഞ്ചു വീടുകളില് കഴിഞ്ഞ വര്ഷം ദേശാഭിമാനി കുടുക്ക നല്കിയിരുന്നു. ഇതില് ഇരുപതു വീടുകളില് നിന്നും വാര്ഷിക വരിസംഖ്യ കണ്ടെത്താനായി. നിലവില് അമ്പത്തിരണ്ട് വാര്ഷിക വരിക്കാര് ബ്രാഞ്ച് പ്രദേശത്തുണ്ട്. ഈ വര്ഷത്തെ ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി നൂറു വാര്ഷിക വരിക്കാരെ കണ്ടെത്തും. ബ്രാഞ്ച് സെക്രട്ടറി വി അജികുമാറിന്റെ മനസ്സില് ഉടലെടുത്ത ആശയം ബ്രാഞ്ചംഗം കൂടിയായ ഡിവൈഎഫ്ഐ വഞ്ചിയൂര് മേഖല സെക്രട്ടറി ദിനീത് വി നായര് ഏറ്റെടുത്തപ്പോള് വന്വിജയമായി മാറുകായായിരുന്നു.
തങ്ങളുടെ തുച്ഛ വരുമാനത്തില് നിന്നും കിട്ടുന്ന ചില്ലറനാണയത്തുട്ടുകള് കുടുക്കയില് നിക്ഷേപിച്ച് പണം കണ്ടെത്തുകയാണ് ലക്ഷ്യം. നിലവില് അറുപത്തിയഞ്ചു വീടുകളില് ദേശാഭിമാനി കുടുക്ക എത്തിച്ചു കഴിഞ്ഞു. ഇനിയും മുപ്പതോളം വീടുകളില് കൂടി കുടുക്ക എത്തിക്കുമെന്ന് ബ്രാഞ്ച് സെക്രട്ടറി അറിയിച്ചു. സിപിഐ എം വഞ്ചിയൂര് ഏരിയാ സെക്രട്ടറി സി ലെനിന് ആദ്യ കുടുക്ക വിജയകുമാറിന് നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. സി എന് കണ്ണന്, എം ദിലീപ്കുമാര്, ആര് ഷാമിന്, ആര് അരുണ്, സി ആര് രതീഷ് എന്നീ ബ്രാഞ്ചംഗങ്ങള് പ്രവര്ത്തനത്തിന് നേതൃത്വം നല്കി.
കുടുക്കയില് നിന്നുള്ള വാര്ഷിക വരിസംഖ്യ ഏറ്റുവാങ്ങിയാണ് പുതിയ കുടുക്ക നല്കിയത്.