തിരുവനന്തപുരം> മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. കേരളവുമായി എക്കാലത്തും അടുപ്പം കാത്തുസൂക്ഷിച്ച ദേശീയ നേതാക്കളിലൊരാളായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തപ്ത കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.