ഉന്നയിച്ചതിൽ പ്രധാനപ്പെട്ട കാര്യം ലവ് ജിഹാദാണ്. പ്രണയിച്ച് ഇതര മതത്തിലേക്ക് അവരുടെ പെൺകുട്ടികളെ കൊണ്ടുപോകുന്നു. ഇത് വലിയ വിഷയമാണ്. മുസ്ലിങ്ങളെയാണ് ഇത് ഏറെ ബാധിക്കുന്നത്. പെൺകുട്ടികൾ വിശുദ്ധി കാത്ത് സൂക്ഷിക്കണമെന്നും അസ്ഹരി പറഞ്ഞു- മീഡിയാ വൺ റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് മതക്കാരെ വിവാഹം കഴിക്കരുതെന്ന തീരുമാനം ഉള്ളത് മുസ്ലിം മതത്തിലാണ്. മതം വിട്ട് വിവാഹം കഴിക്കാൻ പാടില്ല, മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിക്കരുത് തുടങ്ങിയ നിയമം വന്നാൽ അതിനെ ആദ്യം സ്വാഗതം ചെയ്യും. അത് എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കും- അസ്ഹരി പറഞ്ഞു.
ഇത്തരം വിവാദങ്ങൾ ദൈവ നിശ്ചയപ്രകാരം വരുന്നതാണ്. ഇത്തരം വിവാദങ്ങളുണ്ടാകുമ്പോഴാണ് മയക്ക് മരുന്നിനെക്കുറിച്ചും മദ്യത്തെക്കുറിച്ചുമുള്ള ഇസ്ലാമിന്റെ നിലപാടെന്തെന്ന് ലോകം മനസിലാക്കുക. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാൻ മുസ്ലിങ്ങൾ ഒരുകാലത്തും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നിനെക്കുറിച്ചുള്ള ഇസ്ലാമിന്റെ നിലപാട് ലോകം അറിയുമ്പോൾ മതത്തിലേക്ക് കൂടുതൽ പേര്‍ കടന്നുവരും. ബാബരി മസ്ജിദ് പൊളിച്ച വര്‍ഷമാണ് ഇസ്ലാമിലേക്ക് കൂടുതൽ പേര്‍ കടന്നുവന്നത്. ഡെന്മാര്‍ക്കിൽ പ്രവാചകനെ അധിക്ഷേപിച്ച് കാര്‍ട്ടൂൺ വരച്ച വര്‍ഷമാണ് ഇസ്ലാമിലേക്ക് കൂടുതൽ പേര്‍ കടന്നു വന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇപ്പോഴുള്ള വിവാദങ്ങൾ മൂലം കൂടുതൽ പേര്‍ ഇസ്ലാമിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നും അസ്ഹരി വ്യക്തമാക്കി.
അതേസമയം, മതങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്താണ് ഒരു തെളിവും ഇല്ലാത്ത അനാവശ്യ വിവാദങ്ങൾ ഉന്നയിച്ച് അന്തരീക്ഷം പ്രക്ഷുബ്ദമാക്കാൻ ശ്രമിക്കരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിൽ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.
പാലാ ബിഷപ്പിന്റെ പ്രസ്താവന അനുചിതമാണ്. അത് ഒഴിവാക്കാമായിരുന്നു. നാക്കു പിഴ പോലും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന കാലത്ത് കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവരാകാൻ മത സമൂഹങ്ങൾക്കും സമുദായങ്ങൾക്കും കഴിയേണ്ടതാണെന്നും ജമാഅത്ത് അഭിപ്രായപ്പെട്ടു.