28 അംഗ നഗരസഭയിൽ 15 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൻസലന പരീക്കുട്ടിയുടെ വോട്ട് അടക്കം എൽഡിഎഫിന്റെ ഒമ്പതും എസ്ഡിപിഐയുടെ അഞ്ചും വോട്ടുകൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു.
Also Read:
അൻസലനയും വെൽഫെയർ പാർട്ടിയുടെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ യുഡിഎഫിന് 14 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ കോൺഗ്രസ് അംഗം കൂറുമാറിയതോടെ 13 ആയി. കൗൺസിൽ ഹാളിൽ നടന്ന ചര്‍ച്ചയിൽ കൊല്ലം നരഗകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ വരണാധികാരിയായിരുന്നു.
Also Read:
അതേസമയം, എൽഡിഎഫ് ഉന്നയിച്ച അവിശ്വാസ പ്രമേയ നോട്ടീസിൽ കോൺഗ്രസ് അംഗം ഒപ്പുവെച്ചത് യുഡിഎഫ് ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. അൻസലനയ്ക്ക് പുറമേ എൽഡിഎഫിലെ ഒൻപത് അംഗങ്ങളും നോട്ടീസിൽ ഒപ്പുവെച്ചു. നോട്ടീസിൽ ഒപ്പുവെച്ചതിനു പിന്നാലെ അൻസലന പരീക്കുട്ടിയെ കാണാനില്ലെന്ന് യുഡിഎഫ് പരാതി ഉന്നയിച്ചിരുന്നു. കൂടാതെ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു.
കോൺഗ്രസ് അംഗത്തിന്റെ കൂറുമാറ്റത്തിനു പിന്നിൽ എംഎൽഎയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാൽ എംഎൽഎ ആരോപണം നിഷേധിച്ചു. യുഡിഎഫ് വീണതോടെ കേരളാ കോൺഗ്രസ് അംഗം ചെയർപേഴ്സൺ ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.