നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ ബിഷപ്പിൻ്റെ ഭാഗത്തു നിന്ന് അപാകതയുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹം നേരിടുന്ന ഒരു ഗുരുതരമായ പ്രശ്നമാണ് അവതരിപ്പിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. അദ്ദേഹം അക്കാര്യം ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം അനുസരിച്ച് ജനാധിപത്യപരമായ രീതിയിലാണ് വതരിപ്പിച്ചത്. എന്നാൽ ബിഷപ്പിനെ ഭീഷണിയുടെ സ്വരത്തിൽ വായടിപ്പിക്കാനുള്ള ശ്രമമാണ് തീവ്രവാദ സംഘടനകളുടെ ഭാഗത്തു നിന്ന് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിഷപ്പ് മതത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:
നാര്‍ക്കോട്ടിക് ജിഹാദിനു പിന്നിൽ തീവ്രവാദ സംഘടനകളാണെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. ഈ പ്രശ്നം സാമൂഹ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. കൂടാതെ ഇത് രാജ്യസുരക്ഷയെയും ബാധിക്കുന്നു. ഇതേപ്പറ്റിയാണ് ബിഷപ്പ് സംസാരിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാൽ ഇത് മതത്തെപ്പറ്റിയാണെന്നു വരുത്തിത്തീര്‍ക്കാനാണ് തീവ്രവാദ സംഘടനകള്‍ ശ്രമിച്ചതെന്നും ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിച്ചതെന്നും കൃഷ്ണദാസ് ആരോപിച്ചു. തീവ്രവാദ സംഘടനകളുടെ അജണ്ടയാണ് സിപിഎമ്മും കോൺഗ്രസും നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ പെൺകുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനു പുറമെ നാര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു കുറവിലങ്ങാട്ടെ പള്ളിയിൽ വെച്ച് ബിഷപ്പ് പ്രസംഗിച്ചത്. ഇതിനു കേരളത്തിലെ ഒരു വിഭാഗം പിന്തുണ നല്‍കുന്നുണ്ടെന്നും ക്രൈസ്തവ കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞു. എന്നാൽ മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയ പരാമര്‍ശമെന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍ ബിഷപ്പ് ഹൗസിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. കത്തോലിക്കാ ദിനപത്രമായ ദീപികയും കത്തോലിക്കാ ബിഷപ് കൗൺസിലും പാലാ മെത്രാനെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും വിവിധ ക്രൈസ്തവ മതേലധ്യക്ഷന്മാര്‍ മെത്രാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Also Read:
അതേസമയം, ബിഷപ്പിൻ്റെ പ്രസ്താവനയെ തുടക്കം മുതൽ തന്നെ ബിജെപി പിന്തുണച്ചിരുന്നു. ബിഷപ്പിനു പിന്തുണയറിച്ച് പാലായിൽ നടത്തിയ പരിപാടിയിലും ബിജെപി നേതാക്കളും തീവ്ര ക്രൈസ്തവ സംഘടനകളും പങ്കെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള തുടങ്ങിയ ബിജെപി നേതാക്കളും ബിഷപ്പിനെ പിന്തുണച്ചു. ഇതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ ബിഷപ്പിനെ കാണാൻ നേരിട്ടെത്തിയത്.