ഈരാറ്റുപേട്ട > ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഫ് ചെയ്യർപേഴ്സൺ സുഹറ അബ്ദുൾ ഖാദറിനെതിരെ എൽഡിഎഫ് നൽകിയ ആവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗൺസിലിൽ കോൺഗ്രസിൽ നിന്നും കൂറ് മാറിയ അൻസലന പരികുട്ടിയടക്കം 15 വോട്ട് എൽഡിഎഫിന് ലഭിച്ചു. വെൽഫയർ പാർട്ടിയുടെ അംഗങ്ങൾ ഉൾപ്പെടെ 13 യുഡിഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു.
യുഡിഫ് ഭരണസമിതിയുടെ വികസന മുരടിപ്പും, സ്വജന പക്ഷപാതവും ചൂണ്ടികാട്ടിയാണ് എൽഡി എഫ് അവിശ്വാസം നൽകിയത്. രാവിലെ 11-ന് കൗൺസിൽ ഹാളിൽ ആരംഭിച്ച ചർച്ചകൾക്ക് നഗരകാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാർ റിട്ടേണിംഗ് ഓഫീസറായിരുന്നു.