Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പ്രണയക്കെണികളിൽപ്പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും പീഡനങ്ങൾ നടക്കുന്നു’; പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

by News Desk
September 13, 2021
in KERALA
0
‘പ്രണയക്കെണികളിൽപ്പെടുത്തി-വഞ്ചിച്ചും-ഭീഷണിപ്പെടുത്തിയും-പീഡനങ്ങൾ-നടക്കുന്നു’;-പാലാ-ബിഷപ്പിനെ-പിന്തുണച്ച്-ചങ്ങനാശേരി-അതിരൂപത
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ചങ്ങനാശേരി: ക്രിസ്ത്യൻ യുവതി – യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം കേരളത്തിൽ നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് . കുടുംബ ഭദ്രതതയ്ക്കെതിരെ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് ദീപികയിൽ എഴുതിയ ലേഖനത്തിൽ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

കുടുംബ ഭദ്രതതയ്ക്കെതിരെ ശക്തികൾ പിടിമുറുക്കു സാഹചര്യം നിലനിൽക്കുന്നതിനാലാണ് ചില വിപത്തുകൾക്കെതിരെ പാലാ ബിഷപ്പ് മുന്നറിയിപ്പ് നൽകിയതും ജാഗ്രത പാലിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തതതും. കുടുംബ ബന്ധങ്ങളെ തകർക്കുന്ന ചില്ല ഘടകങ്ങൾ നമ്മുടെ സമൂഹത്തിൽ കുറച്ച് കാലമായി ശക്തിയാർജിക്കുകയാണെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

കേരളത്തിലെ കുടുംബങ്ങൾ മുൻപ് കാണാത്ത വിധമുള്ള ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികൾ നേരിടുകയാണ്.
കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാകുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. സ്ത്രീ പീഡനങ്ങളും ആത്‌മഹത്യകളും വലിയ തോതിൽ വർധിക്കുകയാണ്. പ്രണയക്കെണികളിൽപ്പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാരും ഇതിന് ഇരയാകുന്നുണ്ട്.

അഫ്ഗനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ മയക്കുമരുന്ന് കടത്ത് വ്യാപകമാകാനും കേരളം മുഖ്യ വിപണിയാകാനും സാധ്യത കൂടുതലാണ്. പെൺകുട്ടികളെ പോലെ ആൺകുട്ടികളെയും കെണിയിൽപ്പെടുത്തി ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുന്നുണ്ട്. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ച് പോകുന്നതാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. ഈ സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തികഞ്ഞ ഗൗരവത്തോടെ കാണണം. അധികാരികളുടെ നിസംഗത രാജ്യത്തിൻ്റെ ഭാവി അപകടത്തിലാക്കുമെന്നും ലേഖനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറയുന്നുണ്ട്.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ കടപ്പെട്ടവരാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയ്യാറാകണം. ധാർമികതയുടെ ശബ്ദമായ സഭയ്ക്ക് സാമൂഹിക തിന്മകളുടെ നേരെ മൗനം പാലിക്കാൻ കഴിയില്ല. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയ്യാറാകണമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് വ്യക്തമാക്കുന്നു.

പാലാ ബിഷപ്പിൻ്റെ പ്രസ്താവന വിവാദമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലും ദീപികയിലൂടെ ലേഖനങ്ങൾ പുറത്തുവന്നിരുന്നു. ‘ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടിലാണ് ഞായറാഴ്ച ലേഖനം ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി ടി തോമസ് എംഎൽഎ എന്നിവരെ വിമർശിച്ചാണ് ലേഖനം. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഇത്രയധികം ഉപദേശകർ ഉണ്ടായിട്ടും നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടില്ലേ എന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. മുസ്ലീം തീവ്രവാദികളെ ഭയന്ന് നടത്തിയതാണോ ഈ പ്രതികരണമെന്നും ദീപിക പരിഹസിക്കുന്നുണ്ട്.

Previous Post

കരിപ്പൂർ വിമാന ദുരന്തം : വ്യോമയാന മന്ത്രാലയത്തിന്റേത്‌ പഴയ കണ്ടെത്തൽ

Next Post

ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ലഭിക്കുന്ന 14 ജോലികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ലഭിക്കുന്ന 14 ജോലികൾ

ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ലഭിക്കുന്ന 14 ജോലികൾ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.