ന്യൂഡൽഹി
കേരളത്തിലെ പ്ലസ്വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കില്ല. ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അവധിയായ സാഹചര്യത്തിൽ വാദംകേൾക്കൽ ബുധനിലേക്ക് മാറ്റി. പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.