തിരുവനന്തപുരം
അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ ശരിയായ ഗുണഭോക്താക്കളെ കണ്ടെത്താൻ ‘സൂപ്പർ ചെക്ക്’ സംവിധാനം വരുന്നു. ഉയർന്ന നിലവാരത്തിലുള്ള പരിശോധനാ രീതിയാണിത്. ഓരോ വാർഡിലെയും 20 ശതമാനം വീടുകളിലാകും പരിശോധന.
അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ്ക്ലർക്ക്, വിഇഒ എന്നിവർ പഞ്ചായത്തിലും ഐസിഡിഎസ് സൂപ്പർവൈസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഇൻവസ്റ്റിഗേറ്റർ, പെർഫോമൻസ് ഓഡിറ്റർ എന്നിവർ നഗരസഭയിലും സമിതി അംഗങ്ങളാകും.
വാർഡ്തല ജനകീയ സമിതികൾ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും. ഈ പട്ടിക പ്രത്യേക പരിശീലനം നേടിയ എന്യൂമറേറ്റർമാർ പരിശോധിച്ച് മാനേജ്മെന്റ് ആപ്പിൽ അപ്ലോഡ് ചെയ്യും. ഈ പട്ടികയാണ് തദ്ദേശ സ്ഥാപന ഭരണസമിതിയും ഗ്രാമ–-വാർഡ് സഭകളും അംഗീകരിച്ച് അന്തിമമാക്കുക.