കരിപ്പൂർ
അനധികൃതമായി കടത്തുകയായിരുന്ന 3763 ഗ്രാം സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നുപേർ പിടിയിൽ. എയർ അറേബ്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി, ജിദ്ദയിൽനിന്ന് ഖത്തർ എയർവെയ്സിലെത്തിയ മണ്ണാർക്കാട് സ്വദേശി, മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം പുളിക്കൽ സ്വദേശി എന്നിവരെയാണ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. സ്വർണത്തിന് വിപണിയിൽ 1.81 കോടി രൂപ വിലവരും. ഗൃഹോപകരണങ്ങളിലും ശരീരത്തിലും ഒളിച്ചുവച്ചാണ് സ്വർണം കൊണ്ടുവന്നത്.
ഡെപ്യൂട്ടി കമീഷണർ ശ്രീജു, സൂപ്രണ്ടുമാരായ സുധീർ കെ ബാബു, എം കെ നാരായണൻ, തോമസ് വറുഗീസ്, പ്രേം പ്രകാശ് മീണ, കൈലാഷ് ദയാമ, ഇൻസ്പെക്ടർമാരായ ബാദൽ ഗഫൂർ, കെ രാജീവ്, ചേതൻ ഗുപ്ത, ടി മിനിമോൾ, അഷു സോറൻ, സുമൻ ഗോദര എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചെടുത്തത്.