Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

രക്ഷിത് ഷെട്ടി ചിത്രം 777 ചാർലിയിലെ ടോർച്ചർ സോങ്ങ് എത്തി

by News Desk
September 13, 2021
in CINEMA
0
രക്ഷിത്-ഷെട്ടി-ചിത്രം-777-ചാർലിയിലെ-ടോർച്ചർ-സോങ്ങ്-എത്തി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ബാംഗ്ലൂർ: കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടി നായകനായി അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ” 777 ചാർലി “യിലെ ടോർച്ചർ സോംഗ് എത്തി. നേരത്തെ പുറത്തിറക്കിയ ടീസറിനും ജാസി ഗിഫ്റ്റ് പാടിയ ആദ്യഗാനത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രശസ്ത മലയാളതാരങ്ങളും സംവിധായകരുമായ ജയസൂര്യ, ആസിഫ് അലി, നിമിഷ സജയൻ, രജീഷ വിജയൻ, സെന്തിൽ കൃഷ്ണ, അനു സിത്താര, സണ്ണി വെയിൻ, മെറീന മൈക്കിൾ, സുരഭി ലക്ഷ്മി, ടിനു പാപ്പച്ചൻ, മുസ്തഫ, അനിൽ ആന്റോ, ശ്രീകാന്ത് കെ വിജയൻ, സൻഫീർ കെ തുടങ്ങിയവർ തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനത്തിൻ്റെ റീലീസ് നിർവഹിച്ചത്. ഡിസംബർ 31 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഏകാന്തതയിൽ തളച്ചിടപ്പെട്ട, പരുക്കനായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർലിയെ ധർമ എത്തിക്കുന്നതും അതിനെ തുടർന്ന് ധർമക്ക് ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നർമ്മത്തിന്റെ മേമ്പൊടിയോടെ ഗാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ, അതാത് ഭാഷകളിലെ 5 പ്രമുഖരായ ഗായകരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മലയാളിയായ നോബിൻ പോളാണ് ചിത്രത്തിനു സംഗീതം പകരുന്നത്. ജാസി ഗിഫ്റ്റാണ് മലയാളത്തിൽ ‘ടോർച്ചർ ഗാനം’ പാടിയിരിക്കുന്നത്. കാലങ്ങൾക്കുശേഷവും മലയാളികൾ ‘ആഘോഷിക്കുന്ന ഏതാനും ഗാനങ്ങൾ സൃഷ്ടിച്ച ജാസി ഗിഫ്റ്റ് തന്റെ തനതായ ശൈലിയിൽ ഒരിടവേളയ്ക്കുശേഷം ‘777 ചാർളി’യിൽ ആലപിച്ചപ്പോൾ അത് ഏറെ ആസ്വാദ്യകരമായ അനുഭവമായിരുന്നു! തമിഴിൽ ഗാനം പാടിയിരിക്കുന്നത് വിജയ് ചിത്രം മാസ്റ്ററിലെ ‘വാത്തി റെയ്ഡ്’ പാടിയ ഗാന ബാലചന്ദർ ആണ്. കന്നഡയിൽ ഗാനം ആലപിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച ഗായകരിലൊരാളും സംഗീതസംവിധായകനുമായ വിജയ് പ്രകാശ് ആണ്. തെലുങ്കിൽ ഗായകനും സംഗീത സംവിധായകനുമായ റാം മിരിയാലയാണ് ടോർച്ചർ സോങ് ആലപിച്ചിരിക്കുന്നത്. ഹിന്ദിയിൽ ഗാനമാലപിച്ചിരിക്കുന്നത് രാജസ്ഥാനിൽ വളരെയേറെ ജനപ്രിയനായ ഗായകൻ സ്വരൂപ് ഖാൻ ആണ്.

ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ അഞ്ചു ഭാഷകളിലായി രക്ഷിത് ഷെട്ടിയുടെ ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു. അവ ഏറെ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ‘777 ചാർളി’യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. ബോബി സിംഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാളഗാനങ്ങളുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്. പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ.എസ്. എന്നിവർ, വിവിധ ഭാഷകളിലെ വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവർ, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവർ, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, മീഡിയാ പാർട്ണർ: മൂവി റിപ്പബ്ലിക്, മാർക്കറ്റിംഗ്: ഹെയിൻസ്.

Previous Post

ആർതർ ആഷെ സ്റ്റേഡിയത്തിലെ അത്ഭുത ബാലിക

Next Post

ബാബു ആന്‍റണി നായകനായി ‘ സാന്‍റാ മരിയ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
ബാബു-ആന്‍റണി-നായകനായി-‘-സാന്‍റാ-മരിയ-‘-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്തിറങ്ങി

ബാബു ആന്‍റണി നായകനായി ‘ സാന്‍റാ മരിയ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.