കൊൽക്കത്ത
ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരളയ്ക്ക് സമനിലത്തുടക്കം. ഗ്രൂപ്പ് ഡിയിൽ ആർമി റെഡ് ഗോകുലത്തെ കുരുക്കി (2–-2). ഘാനക്കാരൻ റഹീം ഒസ്മാനുവിലൂടെ കളിയുടെ തുടക്കം ഗോകുലം മുന്നിലെത്തിയെങ്കിലും ലീഡ് നിലനിർത്താനായില്ല.
ജൈനിലൂടെ ആർമി റെഡ് സമനില കണ്ടെത്തി. പിന്നാലെ ബികാഷ് താപ അവരെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയിൽ പെനൽറ്റിയിലൂടെ ക്യാപ്റ്റൻ ഷരീഫ് അഹമ്മദ് ഗോകുലത്തിന് ആശ്വാസം നൽകി.
സമനിലയോടെ ഗോകുലം ഡി ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്താണ്. 16ന് ഹെെദരാബാദ് എഫ്സിയുമായാണ് അടുത്ത കളി.