ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ഇടപെടൽ വേണമെന്നും നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് അടക്കം പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിലെല്ലാം അന്വേഷണം വേണമെന്നും കത്തിലുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും കോണ്‍ഗ്രസും സഹായിക്കുകയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രം ഇടപെടൽ വേണമെന്നും കത്തിലുണ്ട്.
Also Read :
ക്രിസ്ത്യൻ സമൂഹത്തിന് സംരക്ഷണം നൽകണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും ബിഷപ്പിന് എതിരാണെന്നും ഈ സാഹചരപ്യത്തിലാണ് സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. നര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന് സിപിഎം, കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ തന്നെയാണ് വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി കത്തയച്ചിരിക്കുന്നത്.
അതേസമയം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ രംഗത്തെത്തി. ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരവെ ഇദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള റാലിയില്‍ പങ്കെടുത്താണ് മാണി സി കാപ്പൻ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
Also Read :
ബിഷപ്പിന്‍റെ പരാമര്‍ശം ലഹരിക്കെതിരെയാണെന്നും കുട്ടികള്‍ പിഴച്ചുപോകുന്നത് തടയിടാനുമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിഷപ്പിന്‍റെ പരാമർശത്തിനെതിരെ യുഡിഎഫ് നേതൃത്വം തന്നെ രംഗത്തെത്തിയപ്പോഴാണ് എംഎൽഎയുടെ പുതിയ നീക്കം. കുട്ടികൾ പിഴച്ചുപോകുന്നതിനെതിരെ മാതാപിതാക്കളും കുട്ടികളും ജാഗരൂകരായിരിക്കണം എന്ന് മാത്രമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനയുടെ അർത്ഥമെന്നാണ് മാണി സി കാപ്പൻ പറഞ്ഞതെന്നാണ് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നത്. മാനസിക സമാധാന ക്ഷമ സദസിന്‍റെ പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തായിരുന്നു കാപ്പൻ ഇക്കാര്യം പറഞ്ഞത്. ലഹരിക്കെതിരേയാണ് ബിഷപ്പിന്‍റെ പ്രസ്താവനയെന്നും മാണി സി കാപ്പൻ ചടങ്ങിൽ പറഞ്ഞു.
Also Read :
പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക്ക് ജിഹാദ് ആരോപണത്തെ പിന്തുണച്ച് കേരളാ കോൺഗ്രസ് എമ്മും രംഗത്തെത്തിയിരുന്നു. മയക്കുമരുന്ന് എന്ന സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ ചെയ്തതെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് പറഞ്ഞത്. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.