കൊച്ചി: നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്ന് പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമന്ന് ആവശ്യപ്പെട്ട്കേന്ദ്രത്തിന്കത്തയച്ച് ബിജെപി.ബി.ജെ.പി നേതാവ് ജോർജ് കുര്യനാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്. ബിഷപ്പ് ഉന്നയിച്ച വിഷയത്തിൽ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകൾ മുന്നോട്ടുപോകുന്നത്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികൾക്കും സുരക്ഷ ഒരുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജോർജ് കുര്യൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രസ്താവനകളാണ് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്താൻ ധൈര്യം നൽകിയതെന്നും ഭീഷണിപ്പെടുത്തുന്ന തരം ഭാഷയാണ് പ്രതിഷേധ ജാഥയിൽ ഉപയോഗിച്ചതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്നും ബി.ജെ.പി സംരക്ഷിക്കുമെന്നും നേരത്തെ കേന്ദ്ര മന്ത്രിവി.മുരളീധരൻ, ബിജെപി നേതാവ്പി.കെ കൃഷ്ണദാസ് തുടങ്ങിയവർവ്യക്തമാക്കിയിരുന്നു. ബിഷപ്പ് സത്യം വിളിച്ചുപറയുന്നതിൽ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും പങ്കെടുത്തിരുന്നു.
കേരളത്തിൽ ലൗ ജിഹാദിന് ഒപ്പം നാർക്കോട്ടിക് ജിഹാദും നിലനിൽക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നുമായിരുന്നു ബിഷപ്പിൻറെ പ്രസ്താവന.അതിനാൽ കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Content Highlights: BJP leader George Kurian sends letter to Amit sha demanding protection for Pala Bishop