കൊച്ചി> എറണാകുളത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കറുകുറ്റി സ്വദേശിനി ബിന്ദു ആണ് മരിച്ചത്. ദേഹത്ത് 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മിഥുനിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.