കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കോഴിക്കോട് നിന്ന് പരിശോധനയ്ക്ക് അയച്ച 15 സാംപിളുകൾ കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകളുടെ എണ്ണം 123 ആയി. കഴിഞ്ഞ ദിവസം 20 സാംപിളുകൾ നെഗറ്റീവായിരുന്നു.
അതേസമയം, ഹൈ റിസ്കിലുള്ളവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുകയാണ്. ആശുപത്രിയിൽ കഴിയുന്ന ആരുടേയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. നിരീക്ഷണം ശക്തമായി തുടരുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും സാംപിളുകളിലും നിപ വൈറസിന്റെ സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഭോപ്പാൽ ലാബിൽ അയച്ചാണ് സാംപിളുകൾ പരിശോധിച്ചത്. ഒപ്പംതന്നെ പഴംതീനി വവ്വാലുകളിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ നടത്തിയ പരിശോധന കഴിഞ്ഞ ദിവസവും തുടർന്നു.
Content Highlights: 15 more samples tested negative in Nipah