തിരുവനന്തപുരം > നിസാമുദ്ദീന്‍ എക്സ്പ്രസില്‍ സ്ത്രീകളെ മയക്കികിടത്തി സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചതായി പരാതി. മൂന്ന് സ്ത്രീകളിൽ നിന്നായി പത്ത് പവനോളം സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. ഡല്‍ഹിയില്‍ നിന്ന് കായംകുളത്തേക്ക് യാത്രചെയ്ത തിരുവല്ല സ്വദേശി രാജലക്ഷ്മി, മകള്‍ ഐശ്വര്യ. ഡല്‍ഹിയില്‍ നിന്ന് ആലുവയിലേക്ക് യാത്രചെയ്ത എറണാകുളം സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചയ്ക്കിരയായത്.
രാജലക്ഷ്മിയുടെയും മകളുടെയും ബാഗിൽ നിന്നു പത്ത് പവൻ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടമായി. മറ്റൊരു കോച്ചിലായിരുന്ന കൗസല്യയുടെ സ്വര്ണക്കമ്മലുകളാണ് മോഷണം പോയത്. നിസാമുദ്ദീനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസ് ട്രെയിൻ രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് കോച്ചുകളിലായി മൂന്ന് സ്ത്രീകളെ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ ബോധം വീണ്ടെടുത്തതോടെയാണ് മോഷണ വിവരം പുറത്തുവന്നത്.
യാത്രയ്ക്കിടെ സേലത്തുനിന്ന് ഇവർ ഭക്ഷണം കഴിച്ചിരുന്നു. ഇതേതുടർന്നാണ് അബോധാവസ്ഥയിലായത്. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്കിയവര് തന്നെ സേലത്തിനും കോയമ്പത്തൂരിനും ഇടയിൽ മോഷണം നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.