കോഴിക്കോട് > നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായെന്ന് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ഇതുവരെ 123 സാമ്പിളുകളാണ് നെഗറ്റീവായത്.
കേന്ദ്ര സംഘത്തിൻ്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം പ്രതീക്ഷിക്കുന്നുവെന്നും ഉറവിട പരിശോധന തുടരുകയാണെന്നും മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സെറോ പ്രിവെലൻസ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവസാന കേസ് റിപ്പോര്ട്ട് ചെയ്തതിന് ശേഷമുള്ള 21 ദിവസം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമ്പര്ക്കമുണ്ടായിരുന്നവരിലെ ഹൈറിസ്ക് കാറ്റഗറിയില് പെടുന്നവര് കോഴിക്കോട് മെഡിക്കല് കോളജില് നിരീക്ഷണത്തിലാണ്.
രോഗഉറവിടം കണ്ടെത്താനുള്ള പരിശോധനകള് ഇപ്പോഴും പുരോഗമിക്കുകയാണ്. ഫീല്ഡ് സര്വൈലന്സ്, ഫീവര് സര്ലൈവലന്സ്, സാമ്പിള് പരിശോധന എന്നിവ തുടരും.