ന്യു യോര്‍ക്ക്: തന്റെ രണ്ടാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് 18 വയസുകാരിയായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു. യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ കാനഡയുടെ കൗമാര താരം ലെയ്ല ഫെര്‍ണാണ്ടസിനെ കീഴടക്കിയാണ് കിരീട നേട്ടം. ഓപ്പണ്‍ എറയില്‍ ക്വാളിഫയര്‍ കളിച്ചെത്തി കിരീടം സ്വന്തമാക്കുന്ന ആദ്യ താരമാണ് എമ്മ. സ്കോര്‍ 6-4, 6-3.
150-ാം റാങ്കുകാരിയായ എമ്മ ടൂര്‍ണമെന്റില്‍ കളിച്ച 20 സെറ്റുകളും വിജയിച്ചു. ഒരു സെറ്റു പോലും നഷ്ടപ്പെടാതെയാണ് തന്റെ ആദ്യ ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. ക്വാളിഫയര്‍ റൗണ്ടില്‍ ആറും, നോക്കൗട്ട് റൗണ്ടില്‍ 14 സെറ്റുകളും എമ്മ നേടി. 2014 ല്‍ സെറീന വില്യംസിന് ശേഷം ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ കിരീടം ചൂടുന്ന ആദ്യ താരമാകാനും എമ്മക്കായി.
44 വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിത താരം ഗ്രാന്‍സ്ലാം നേടുന്നത്. 1977 ല്‍ വെര്‍ജീനിയ വെയ്ഡാണ് ഇതിന് മുന്‍പ് ഗ്ലാന്‍സ്ലാം സ്വന്തമാക്കിയ താരം. വിംബിള്‍ഡണിലായിരുന്നു വെര്‍ജീനിയ കിരീടം ചൂടിയത്. ഗ്രാന്‍സ്ലാം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് എമ്മ. 17-ാം വയസില്‍ ഗ്രാന്‍സ്ലാം നേടിയ മരിയ ഷറോപ്പവയുടെ പേരിലാണ് റെക്കോര്‍ഡ്.
Also Read: തിരിച്ചു വരവില്‍ ഇരട്ട ഗോളുമായി റൊണാള്‍ഡൊ; യുണൈറ്റഡിന് വമ്പന്‍ ജയം
The post യുഎസ് ഓപ്പണ്‍: വനിത സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്; ചരിത്ര നേട്ടം appeared first on Indian Express Malayalam.