ആലുവ/ആലങ്ങാട്
പഠനം മധുരമാക്കി കളമശേരി മണ്ഡലത്തിലെ വിദ്യാഭ്യാസനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രി പി രാജീവ് നടപ്പാക്കുന്ന ആകാശമിഠായി പദ്ധതിക്ക് തുടക്കം. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് കുട്ടികളെ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുപ്പത്തടം ഹൈസ്കൂളിൽ ആകാശമിഠായി ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ് പറഞ്ഞു.
മുപ്പത്തടം ഹൈസ്കൂളിൽ ഒരുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. നൈപുണ്യവികസന പരിശീലനം, ഓൺലൈൻ പഠനോപകരണങ്ങൾ സമ്മാനിക്കുന്ന ഡിജിറ്റൽ ലൈബ്രറി എന്നിവയും മണ്ഡലത്തിൽ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നടൻ വിനയ് ഫോർട്ട് മുഖ്യാതിഥിയായി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. എസ്എസ്എൽസി–-പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ, മണ്ഡലത്തിൽനിന്നുള്ള റാങ്ക് ജേതാക്കൾ, ഡോക്ടറേറ്റ് നേടിയവർ തുടങ്ങിയവർക്ക് പുരസ്കാരം നൽകി. എല്ലാ വർഷവും പുരസ്കാരവിതരണം ഉണ്ടാകും.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പഞ്ചായത്തുകളും നഗരസഭകളും അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഡോ. വർഗീസ് മൂലൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, പ്രധാനാധ്യാപിക അജിതകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്മി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി എ അബൂബക്കർ, ട്രീസ മോളി, ആർ രാമചന്ദ്രൻ, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ശശി, പഞ്ചായത്ത് അംഗങ്ങളായ വി കെ ശിവൻ, കെ എൻ രാജീവ്, പി കെ സലിം, രത്നമ്മ സുരേഷ്, പിടിഎ പ്രസിഡന്റ് അബ്ദുൾ സത്താർ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി ആലങ്ങാട് പഞ്ചായത്തിലെ പുരസ്കാരവിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, വൈസ് പ്രസിഡന്റ് ലത പുരുഷന്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രന്, സ്ഥിരംസമിതി അധ്യക്ഷൻ വിന്‍സന്റ് കാരിക്കശേരി, പഞ്ചായത്ത് അംഗങ്ങളായ പി ആർ ജയകൃഷ്ണൻ, വിബി ജബ്ബാര്‍ എന്നിവർ സംസാരിച്ചു.