കോഴിക്കോട്
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനായി കൊടിയത്തൂരിൽനിന്ന് മൂന്ന് വവ്വാലുകളെ പിടിച്ചു. കൂടുതൽ സാമ്പിൾ ലഭിക്കുന്നതിന് ശനിയാഴ്ചയും വവ്വാലിന്റെ ആവാസ സ്ഥലത്ത് സംഘം വൈകിട്ട് വല കെട്ടിയിട്ടുണ്ട്.
പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘവും വനംവകുപ്പ് ജീവനക്കാരുമാണ് കഴിഞ്ഞ ദിവസം വല കെട്ടിയത്. കൂടുതൽ സാമ്പിൾ ശേഖരിച്ചാലേ പരിശോധന പൂർണമാകൂ എന്നതിനാൽ രണ്ട് ദിവസംകൂടി സംഘം ഇവിടെനിന്ന് വവ്വാലുകളെ പിടിച്ചേക്കും. വവ്വാലുകളെ സ്രവമെടുത്ത് പരിശോധനക്ക് ഒന്നിച്ചാണ് കൊണ്ടുപോകുക.