കോഴിക്കോട് > സംസ്ഥാനത്ത് തുടർഭരണമുണ്ടായത് കോൺഗ്രസിന്റെ വീഴ്ച മൂലമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച എൻ പി മൊയ്തീൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നെങ്കിൽ തോൽവിയുണ്ടാകുമായിരുന്നില്ല.
ഡിസിസി ഓഫീസ് നിർമാണത്തിനുള്ള ഫണ്ട് പിരിവ് സുതാര്യമായിരിക്കണമെന്ന് മുല്ലപ്പള്ളി നേതാക്കളെയും പ്രവർത്തകരെയും ഓർമിപ്പിച്ചു. ഇതിനായി പിരിക്കുന്ന അവസാന ചില്ലിക്കാശും അക്കൗണ്ട് ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.