കണ്ണൂർ > വർഗീയ നിലപാടിന് ഊന്നൽ നൽകുന്ന ഒരു സിലബസും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഈ വിഷയം പഠിക്കാൻ സർവകലാശാല നിയോഗിച്ച വിദഗ്ധ സമിതി തീരുമാനമെടുക്കും. എൽഡിഎഫ് വർഗീയശക്തികളോട് വിട്ടുവീഴ്ച ചെയ്തു എന്നത് അസംബന്ധമാണ്. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ബാറിലിരുന്ന് മദ്യം കഴിക്കൽ: തീരുമാനമായില്ല
ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴേ ബാറുകളിലും ഇരുന്ന് മദ്യം കഴിക്കുന്ന കാര്യം പരിഗണിക്കൂ. കെഎസ്ആർടിസി ഡിപ്പോയിൽ മദ്യവിൽപന എക്സൈസ് വകുപ്പ് ആലോചിച്ചിട്ടില്ലെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.