“എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോൺഗ്രസ് നേതാക്കൾ ആണ് ഇവർ രണ്ടും (വി ഡി സതീശനും പി ടി തോമസും). നാലു വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ. മത-സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവർ. ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവർ. അഴിമതിയുടെ കറ പുരളാത്തവർ. സാമൂഹ്യ/ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ധാർമിക നിലപാട് ഉള്ളവർ. മതേതരത്വം മുറുകെ പിടിക്കുന്നവർ. ഇവർ രണ്ടു പേരും ഇന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ട് എന്നുള്ളത് ആശാവഹമാണ്.”
“രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് കേരളത്തിലും രാജ്യത്തും ശക്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ദേശീയതലത്തിൽ കോൺഗ്രസിന്റെ ബലക്ഷയം മുതലാക്കുന്നത് മത/വർഗീയ ശക്തികളാണ്. കേരളത്തിലും അത് പ്രകടമായി കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ശക്തമായി നിലകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി കേരളത്തിലെ കോൺഗ്രസിന് ഒരു പുതുജീവൻ നൽകുവാൻ ഈ നേതാക്കൾക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.” ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
അതേസമയം, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിനെതിരെ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തിയിരുന്നു.
“സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം.” എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.