കെ രാഘവനെ തരം താഴ്ത്തിയതിന് പുറമെ ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡും ചെയ്തു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചാരുംമൂട് പടനിലം സ്‌കൂള്‍ ഫണ്ടുമായി ബന്ധപ്പെട്ട് 1.63 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
Also Read :
അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും – ജില്ലാ കമ്മിറ്റിയുമാണ് നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്.
Also Read :
സ്കൂൾ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെ കെഎച്ച് ബാബുജാൻ, എ മഹേന്ദ്രൻ എന്നിവർ അംഗങ്ങളായ കമ്മീഷനായിരുന്നു വിഷയം അന്വേഷിച്ചത്.
Also Read :
ആലപ്പുഴ ജില്ലയിൽ സി പി എമ്മിൽ വിഭാഗീയതയുണ്ടെന്ന നിലയിൽ അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ സാഹചര്യത്തിലാണ് സുധാകരന്‍റെ വിശ്വസ്തനായ കെ രാഘവനെതിരെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് .