Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാനത്തെ സ്കൂൾ തുറക്കൽ; നിർണായക വിവരങ്ങൾ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി

by News Desk
September 11, 2021
in KERALA
0
സംസ്ഥാനത്തെ-സ്കൂൾ-തുറക്കൽ;-നിർണായക-വിവരങ്ങൾ-പങ്കുവച്ച്-വിദ്യാഭ്യാസ-മന്ത്രി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കേസുകളിൽ കുറവ് രേഖപ്പെടുത്താൻ ആരംഭിച്ചതോടെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള ആലോചനകൾ വേഗത്തിലാക്കി സർക്കാർ. സുകൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സർക്കാരിൻ്റെ ഭാഗത്ത് നിന്നും പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാകും നിർണായ തീരുമാനങ്ങൾ സ്വീകരിക്കുക. സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിരോധ വാക്സിനേഷൻ വേഗത്തിൽ തുടരുന്നതും പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്താൻ ആരംഭിച്ചതുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ ഗൗരവകരമായ ആലോചനകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദഗ്ധരുമായി ഇതുസംബന്ധിച്ച ചർച്ച നടക്കുകയാണെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി

“കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. ഇത് അടിസ്ഥാനമാക്കി വാക്സിനേഷൻ ക്യാമ്പുകൾ സജ്ജമാക്കും. ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് വാക്സിനേഷൻ സൗകര്യം ഒരുക്കുന്നത്. കോളേജുകളിൽ വാക്സിനേഷൻ സൗകര്യം ഒരുക്കും. കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൊവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തുന്ന മുൻപ് തന്നെ ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ അതും സ്വീകരിക്കണം” – എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ മാസം മുപ്പതിനകം സമ്പൂർണ ആദ്യ ഡോസ് കവറേജാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാക്സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്കും ഒന്നാം ഡോസും 30 ശതാമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി കഴിഞ്ഞു. 45 വയസിന് മുകളിൽ പ്രായമുള്ള 93 ശതമാനം പേർക്കും ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസ് വാകിസിനും നൽകി കഴിഞ്ഞു. ഏഴ് ലക്ഷം ഡോസ് വാക്സിൻ കൈവശമുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ നടത്താൻ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിൻ്റെ തുടർ നടപടികൾ. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും ഘടകങ്ങളാണ്. 45 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെയാണ് സ്കൂളുകളിൽ എത്തിക്കേണ്ടി വരുന്നത്. എല്ലാ പഴുതുകളും അടച്ച് പ്രതിരോധം ശക്തിപ്പെടുത്തിയാകും ക്ലാസുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സ്കൂൾ തുറക്കാൻ വേണ്ടിയും അതിന് ശേഷമുള്ള കാര്യങ്ങൾക്കുമായി മുന്നൊരുക്കങ്ങൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി ഡയറക്ടർമാർ, സ്കൂൾ പ്രിൻസിപ്പലുമാർ, ഡി.ഒ അടക്കമുള്ള ഓഫീസർമാർ എന്നിവർ ഓരോ വിദ്യാലയങ്ങളുടെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് ക്ലാസുകൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ചില ക്ലാസുകളിൽ അറുപതോളം വിദ്യാർഥികളുണ്ട്. ഈ സാഹചര്യത്തിൽ ക്ലാസുകൾ നടത്തുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. ഇതനുസരിച്ചാകും ക്ലാസുകൾ പ്രവർത്തിക്കുകയെന്നും വിദ്യാഭാസ മന്ത്രി പറഞ്ഞു.

Previous Post

വാക്‌സിന്‍ വിമുഖത ധീരതയയോ വിഡ്ഢിത്തമോ? ആത്മഹത്യാപരമെന്ന് ഐ.എം.എ. സംസ്ഥാന അധ്യക്ഷന്‍

Next Post

80 ലക്ഷം സ്വന്തമാക്കിയത് ആര്? കാരുണ്യ കെആർ 515 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
80-ലക്ഷം-സ്വന്തമാക്കിയത്-ആര്?-കാരുണ്യ-കെആർ-515-ലോട്ടറി-ഫലം-പ്രഖ്യാപിച്ചു

80 ലക്ഷം സ്വന്തമാക്കിയത് ആര്? കാരുണ്യ കെആർ 515 ലോട്ടറി ഫലം പ്രഖ്യാപിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.