Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് കരുതരുത്’; പാലാ ബിഷപ്പിന് ദീപികയുടെ പിന്തുണ

by News Desk
September 11, 2021
in KERALA
0
‘ഭീഷണികൊണ്ട്-നിശബ്ദരാക്കാമെന്ന്-കരുതരുത്’;-പാലാ-ബിഷപ്പിന്-ദീപികയുടെ-പിന്തുണ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ. ശനിയാഴ്ചത്തെ മുഖപ്രസംഗത്തിലാണ് പത്രംബിഷപ്പിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയത്. ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപവും ദീപിക എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമകാലിക കേരള സമൂഹവും ക്രൈസ്തവ സമുദായും നേരിടുന്ന ഗൗരവ പ്രശ്നങ്ങളിലേക്കാണ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കുമെന്നും അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോഎന്ന പേരിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.

സമുദായ സൗഹാർദം തകർക്കാൻ ബിഷപ്പ് ശ്രമിച്ചു എന്നാണ് ചിലരുടെ ആരോപണം. സമുദായ സൗഹാർദത്തിന്റെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് ആരാണ്? ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരുന്നാൽ എല്ലാവർക്കും സ്നേഹവും സന്തോഷവുമാണ്. എന്നാൽ സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്കു ചിലപ്പോൾ അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ടിവരും. – ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞു.

പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൽ ബിഷപ്പ് ഹാജരാക്കണമെന്നാണ് ചിലരുടെ ആവശ്യമെന്നും പത്രം ചൂണ്ടിക്കാട്ടി. വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹം അത് പറഞ്ഞത്. എന്നാൽ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവ് കണ്ടെത്തണ്ടത് പോലീസാണ്. ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങൾക്കിഷ്ടമില്ലാത്തത് പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാൻ നോക്കുന്നവരല്ലേ യഥാർഥത്തിൽ സൗഹാർദം തകർക്കുന്നതെന്നും പത്രം മുഖപ്രസംഗത്തിൽ ചോദിച്ചു.

മാർ ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞത്

കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കലാണ്. അങ്ങനെ പറയുന്നവർക്ക് നിക്ഷിപ്ത താത്പര്യമുണ്ട്. പ്രായംകുറഞ്ഞ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ട്രെയിനിങ് സ്ഥാപനങ്ങൾഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികൾ വലവിരിച്ചു കാത്തിരിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ട ചിലരെ മതപരിവർത്തനം നടത്തി അഫ്ഗാനിസ്താനിലേക്കു കൊണ്ടുപോയ സംഭവങ്ങൾ കൺമുന്നിലുണ്ട്.

കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമകളാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യാനാവാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളത്.

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെയും ഉണ്ടെന്നും മുൻ ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞിട്ടുണ്ട്.

നാർക്കോട്ടിക് ജിഹാദെന്ന് കേൾക്കുന്നത് ആദ്യമായിയെന്ന് മുഖ്യമന്ത്രി

നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാർക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട കാര്യമില്ല. അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണ്. നാർക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ നിയമനടപടികൾ ശക്തമാക്കുകയാണ് ചെയ്തു വരുന്നത്. ഒരു മതവും മയക്കുമരുന്നിനെയോ അതിന്റെ ഉപയോഗത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. നാർക്കോട്ടികുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന അതിരു കടന്നുപോയെന്ന് പ്രതിപക്ഷ നേതാവ്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരു കടന്നുപോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്ന് പറഞ്ഞു. ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനുമേൽ കുറ്റം ചാർത്തുന്നതും ശരിയല്ല. കുറ്റകൃത്യങ്ങൾക്ക് ജാതിയോ മതമോ ജെൻഡറോ ഇല്ല.
കൊലപാതകങ്ങൾ, തീവ്ര നിലപാടുകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണം തുടങ്ങിയ നീചമായ സംഭവങ്ങൾ ദിവസവും അരങ്ങേറുന്നു. കടുത്ത മാനസിക വൈകല്യങ്ങൾക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വർണ വിവേചനത്തിന് തുല്യമാണെന്നും സതീശൻ ആരോപിച്ചു.

വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി

ജിഹാദ് രാജ്യദ്രോഹം, പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല. സത്യം മൂടിവെക്കാൻ സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണ്. ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്.

തെളിവുകൾ പുറത്തുവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ്.

മുസ്ലിം സമുദായത്തിനെതിരേ ദുരാരോപണമുയർത്തി പാലാ ബിഷപ്പ് മതസ്പർധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ബിഷപ്പ് ഉന്നയിക്കുന്ന ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകൾ പുറത്തുവിടണം. മുസ്ലിങ്ങളെ സംശയത്തിന്റെ നിഴലിൽനിർത്തി വിദ്വേഷ പ്രചാരണം നടത്തുന്ന ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങൾ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കും. രോഗവും ദാരിദ്ര്യവും ചൂഷണംചെയ്ത് മിഷണറി പ്രവർത്തനം നടത്തുന്നത് ആരൊക്കെയാണെന്ന് കേരളീയർക്കറിയാം. സംസ്ഥാനത്ത് വിവിധ സമുദായങ്ങൾക്കിടയിൽ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകൾ സർക്കാർ പുറത്തുവിടണമെന്നും യോഗം ആവശ്യപ്പെട്ടു.

Content Highlights:Deepika Newspaper support Pala BishopMar Joseph Kallarangatt on narcotic jihad remark

Previous Post

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Next Post

വാക്‌സിന്‍ വിമുഖത ധീരതയയോ വിഡ്ഢിത്തമോ? ആത്മഹത്യാപരമെന്ന് ഐ.എം.എ. സംസ്ഥാന അധ്യക്ഷന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വാക്‌സിന്‍-വിമുഖത-ധീരതയയോ-വിഡ്ഢിത്തമോ?-ആത്മഹത്യാപരമെന്ന്-ഐഎംഎ.-സംസ്ഥാന-അധ്യക്ഷന്‍

വാക്‌സിന്‍ വിമുഖത ധീരതയയോ വിഡ്ഢിത്തമോ? ആത്മഹത്യാപരമെന്ന് ഐ.എം.എ. സംസ്ഥാന അധ്യക്ഷന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.