കണ്ണൂർ> കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ബ്രണ്ണൻ കോളേജിൽ പുതിയതായി ആരംഭിച്ച ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിൽ പ്രതിലോമകാരികളായ ഹിന്ദുത്വ ആശയവാദികളുടെ തത്വസംഹിതകളേയും ആശയങ്ങളേയും ഉൾപ്പെടുത്തിയത് അപലപനീയവുമാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴസ്റ്റി ടീച്ചേഴ്സ് അസോസിയേഷൻ(FUTA)
ജനാധിപത്യപരവും മതേതത്വവുമായ ആശയഗതികൾക്ക് ക്യാമ്പസുകളിൽ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ വെറുപ്പിൻ്റേയും വർഗീയതയുടേയും ആശയങ്ങൾ സിലബസ്സിൻ്റെ രൂപത്തിൽ കടന്നു വരുന്നതിനെതിരെ അക്കാദമിക സമൂഹം ജാഗരൂഗരായിരിക്കണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.എ.പസ് ലിത്തിൽ പറഞ്ഞു.
സിലബസുകൾ സമഗ്രവും ശാസ്ത്രിയവും തുടർ പഠനത്തിനു ഉപകരിക്കുന്നതുമായിരിക്കണം. രാജ്യത്തെ ക്യാമ്പസുകളിൽ ഹിന്ദുത്വവൽക്കരണവും സിലബസിൽ കാവി വൽക്കരണവും അജണ്ടയായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള നീക്കങ്ങളെ പുരോഗമനവാദികളായ അധ്യാപകർ ചെറുത്ത് തോല്പിക്കണം. സിലബസ്സ് തയ്യാറാക്കുമ്പോൾ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സർവ്വകലാശാ അധികാരികൾ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു