സാന്തിയാഗോ > സെപ്തംബർ 11 അമേരിക്കയിൽ അൽ ഖായ്ദ ആക്രമണം നടത്തിയതിന്റെ വാർഷികം മാത്രമല്ല. ലാറ്റിനമേരിക്കയിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ചിലിയിലെ ഇടതുപക്ഷ സർക്കാരിനെ അമേരിക്ക അട്ടിമറിച്ചതിന്റെ ഓർമദിനം കൂടിയാണ്. കമ്യൂണിസ്റ്റ് നേതാവ് സാൽവദോർ അയന്ദേയുടെ സർക്കാരിനെ 1973ലാണ് അട്ടിമറിച്ചത്.
Photo: Wikipedia
അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ സൈന്യാധിപൻ പിനോഷെയാണ് പട്ടാള അട്ടിമറി നടത്തിയത്. അയന്ദേ രക്തസാക്ഷിത്വം വരിച്ചു. നിരവധി ഇടതുപക്ഷ പ്രവർത്തകരെ പട്ടാളം വധിച്ചു.
Photo: Wikipedia
പ്രസിഡന്റായി സ്വയം അവരോധിച്ച പിനോഷെ ചിലിയിൽനിന്ന് കമ്യൂണിസത്തെ ഉന്മൂലനം ചെയ്യാൻ ‘ഓപ്പറേഷൻ കോണ്ടോർ’ നടപ്പാക്കി. ആയിരക്കണക്കിന് പ്രവർത്തകർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ ക്രൂര പീഡനത്തിന് ഇരയായി. പാർടി നിരോധിച്ചു. 1990ൽ ജനാധിപത്യം പുനസ്ഥാപിച്ച ശേഷം ഇടതുപക്ഷം പലതവണ അധികാരത്തിലെത്തി.