എസ് എഫ് ഐ ജില്ലാ ഭാരവാഹിയായ സർവകലാശാല യൂണിയൻ ചെയർമാൻ സിലബസിനെ അനുകൂലിച്ച് രംത്തെത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാന ഭാരവാഹികൾ പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.
Also Read :
തിരുവനന്തപുരം -കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ ബ്രണ്ണൻ കോളേജിൽ ആരംഭിച്ച പൊളിറ്റിക്സ് & ഗവർണൻസ് കോഴ്സിലെ ഇന്ത്യൻ പൊളിറ്റിക്ക് തോട്ട്സ് ഭാഗത്തിൽ ദേശീയത എന്ന ടോപ്പിക് പഠിക്കുന്നതിനായി ഹിന്ദുത്വ വർഗ്ഗീയ വാദത്തിന്റെ മുഖമായ എം എസ് ഗോൾവാൾക്കറുടെയും, ഇന്ത്യൻ സ്വാതന്ത്ര സമരത്തെ ഒറ്റ് കൊടുത്ത് ബ്രിട്ടിഷ് സാമ്രാജിത്വത്തിന് മാപ്പപേക്ഷ എഴുതി നൽകിയ വി ഡി സവർക്കറുടെയും, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക് ഉൾപ്പടെ ഉള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ല.
ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെ വക്രീകരിക്കാനും, പാഠപുസ്തകങ്ങളെ വർഗ്ഗീയ വത്കരിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്ന് വരുകയാണ്. ഈ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാല ഈ പാഠഭാഗങ്ങൾ സിലബസിൽ നിന്നും നീക്കം ചെയ്യണം. അല്ലാത്തപക്ഷം എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്നാണ് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷും സെക്രട്ടറി അഡ്വ. കെ എം സച്ചിൻ ദേവ് എം എൽ എയും പ്രസ്താവനയിലൂടെ അറിയിച്ചത്.
Also Read :
നേരത്തെ സർവകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രനും വ്യക്തമാക്കിയിരുന്നു. സിലബസിൽ കാവിവൽക്കരണമില്ല. സവർക്കറുടെയും ഗോൾവാൾക്കറുടെയും രചനകൾ ഉൾപ്പെടുത്തിയതിൽ അപാകതയില്ല. ഒരു വിഷയത്തെക്കുറിച്ച് പഠിക്കാൻ അതുമായി ബന്ധപ്പെട്ടവരുടെ രചനകൾ അറിഞ്ഞിരിക്കണമെന്നായിരുന്നു വിസി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
Also Read :
സിലബസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ പോരായ്മകൾ രണ്ടംഗ സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കും. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്നു തീരുമാനിക്കുമെന്നും ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് റിപ്പോർട്ട് സമർപ്പിച്ചെന്നും ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.