കോഴിക്കോട്: എംഎസ്എഫ് നേതാവ് കെ.ടി. നവാസിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് പാർട്ടിയെന്ന് മുൻ ഹരിതാനേതാവ് ഹഫ്സാമോൾ. പ്രശ്നങ്ങൾ ഈ നിലയിലേക്ക് വഷളാക്കിയതിന്റെ പൂർണ ഉത്തരാവാദിത്തം പാർട്ടിക്കാണ്. രമ്യമായി പരിഹരിക്കേണ്ട ഒരു കാര്യമായിരുന്നിട്ടുംപാർട്ടിഅത് ചെയ്യാതിരുന്നത് കൊണ്ടാണ് കാര്യങ്ങൾ ഇന്നത്തെ തലത്തിലേക്ക് എത്തിയത്.
Read More:എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അറസ്റ്റിൽ.
ഞാൻ തെറ്റുചെയ്തിട്ടില്ല എന്നുതന്നെയാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് ഇപ്പോഴും പറയുന്നത്. തന്റെഭാഗത്ത് തെറ്റുണ്ടായെന്നും ഖേദപ്രകടനം നടത്തണമെന്നും പാർട്ടി നേതൃത്വം പറഞ്ഞ കാര്യത്തിലാണ് നവാസ് ഇപ്പോഴും കളവ് ആവർത്തിക്കുന്നത്. അറസ്റ്റ് കൊണ്ട് എല്ലാം ആയില്ലെന്നും അന്വേഷണം പൂർത്തിയാകട്ടെയെന്നും ഹഫ്സാമോൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
content highlights: msf president kt navas arrest