കണ്ണൂർ > കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട സിലബസ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ. സിലബസിന് എതിരായ നിലപാടാണ് എസ്എഫ്ഐയ്ക്ക് ഉള്ളത്. ഇത് ഔദ്യോഗിക നിലപാടാണ്. ആര്‍എസ്എസ് സൈദ്ധന്തികന്റെ പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല.
മറ്റ് പ്രസ്താവനകൾ നടത്തിയവരെ എസ്എഫ്ഐ പിന്തുണക്കുന്നില്ല. കണ്ണൂർ സർവകലാശാല ചെയർമാന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് സംഘടനക്ക് ഉള്ളിൽത്തന്നെ പരിശോധിക്കും. അദ്ദേഹവുമായി സംസാരിച്ചശേഷം എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കും. അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഉള്ളടക്കം അങ്ങനെതന്നെ ആവണമെന്നില്ല എന്നും സച്ചിൻ മാധ്യമങ്ങളോട് പറഞ്ഞു.