നെയ്യാറ്റിന്‍കര> വീടിന്റെ കാര്‍ പോര്‍ച്ചില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് എക്സൈസ് പിടിയിലായി.വിളവെടുപ്പിന് പാകമായ 252 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു.
പെരുമ്പഴുതൂര്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാറാണ് (30) നെയ്യാറ്റിന്‍കര എക്സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്,പ്രേമചന്ദ്രന്‍നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൂജു, പ്രസന്നന്, അനീഷ്, സതീഷ്കുമാര്‍, ഡ്രൈവര്‍ സുരേഷ്കുമാര്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സജിത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജു, പത്മകുമാര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.