തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ സിലബസിൽആർ. എസ്. എസ്. നേതാവ് ഗോൾവാക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയനടപടി താത്കാലികമായി മരവിപ്പിച്ചു.ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് മരവിപ്പിച്ചത്. വിവാദ സിലബസിനെതിരേസർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ. എസ്.യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻവാക്കാൽ ഇക്കാര്യം അറിയിച്ചത്.
അതേസമയം വിഷയത്തിൽ വൈസ് ചാലൻസലറോട്വിശദീകരണം തേടിയെന്ന് സംസ്ഥാനഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സംഭവത്തിൽ സാങ്കേതികമായി എന്താണ് പ്രശ്നമുള്ളതെന്ന് പരിശോധിച്ച ശേഷം മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു. ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണെന്നും കണ്ണൂർ സർവകലാശാലയിൽ നിന്ന് മറുപടി ലഭിക്കുന്ന മുറയ്ക്ക് അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്താണെന്ന് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെക്യുലർ ആയിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. വർഗീയ പരാമർശങ്ങളുള്ള കാര്യങ്ങൾ സിലബസിലുള്ളത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ തീരുമാനങ്ങളും സർവകലാശാല നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നില്ലെന്നും വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷമാണ് ബ്രണ്ണൻ കോളേജിൽ എം.എ. ഗവേണൻസ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതിൽ ഈവർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിൽ ചർച്ചചെയ്തു പഠിക്കാൻ നിർദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്. സിലബസിൽ കാവിവത്കരണം എന്ന ആരോപണം കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് വൈസ് ചാൻസലർ പറഞ്ഞു.
Content Highlights: Kannur university syllabus issue sensitive and asked vc for explaination says minister