തിരുവനന്തപുരം > സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾക്കു മേൽ ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തിൽ ഒരു നിർദേശവും അംഗീകരിക്കുകയുമില്ല.
സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമ നിർമ്മാണം വേണമെന്നെ നിർദ്ദേശം പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഈ നിർദേശങ്ങൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുൻ അഡിഷണൽ എ.ജി. അഡ്വ: കെ.കെ.രവീന്ദ്രനാഥ് എന്നിവരുൾപ്പെട്ട സമിതിയാണ് നിർദ്ദേശങ്ങൾ പരിശോധിക്കുന്നത്.
സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.