Also Read :
ബുക്ക് ചെയ്തിട്ടും ആളുകള്‍ എത്താത്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. വരുന്ന മണ്ഡലക്കാലം മുതലാകും ഇത് നടപ്പാക്കുന്നതിന് ബോര്‍ഡ് തത്ത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഓരോ മാസപൂജ സമയത്തും വര്‍ധിച്ചു വരികയാണ്. കൂട്ടമായി ബുക്ക് ചെയ്യുകയും വരാതിരിക്കുകയും ചെയ്യുന്നത് വരാൻ ആഗ്രഹിക്കുന്നവരുടെ അവസരത്തെയാണ് നഷ്ടപ്പെടുത്തുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു.
Also Read :
കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6,772 പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് അപേക്ഷ അയക്കുന്നവര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള ആലോചന ബോര്‍ഡ് സജീവമാക്കിയത്.
ദര്‍ശനത്തിന് എത്താത്ത ആളുകള്‍ക്ക് പണം നഷ്ടമാകുന്ന രീതിയിലുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ലഭിക്കുന്ന ഫീസ് ദേവസ്വം ബോര്‍ഡിലേക്ക് പോകും.
Also Read :
അതിന് പുറമെ, ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചീഫ് എൻജിനിയറും അടങ്ങിയ സംഘം പോലീസ് മേധാവി, വെര്‍ച്വൽ ക്യൂവിന്റെ ചുമതല വഹിക്കുന്ന എഡിജിപി എന്നിവരുമായി നടത്തിയ ചര്‍ച്ചയിൽ ഈ വിഷയം ഉന്നയിച്ചു.
Also Read :
മണ്ഡലക്കാലത്തിന് രണ്ട് മാസം മാത്രം അവശേഷിക്കുന്നതിനാൽ വെര്‍ച്വൽ ക്യൂ സംവിധാനം ഉടൻ പോലീസിൽ നിന്നും ഏറ്റെടുക്കേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. വെര്‍ച്വൽ ക്യൂവിൽ നിലവിലുള്ള പരാതികള്‍ പരിഹരിക്കുക എന്നതിനാണ് പ്രാമുഖ്യം നൽകുക.