ന്യൂഡൽഹി
ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനം. കേന്ദ്ര സർക്കാർ പുറത്തുവിട്ട നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രേംവർക്കിന്റെ (എൻഐആർഎഫ്) ഓവറോൾ പട്ടികയില്‍ ഐഐടി മദ്രാസ് ഒന്നാമത്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് രണ്ടാമതും ഐഐടി ബോംബെ മൂന്നാമതുമെത്തി.
ഓവറോൾ മികവിൽ ജെഎൻയു ഒമ്പതാമതും ബനാറസ് ഹിന്ദു സർവകലാശാല 10–-ാമതും അമൃത വിശ്വവിദ്യാപീഠം 12–-ാമതും ജാമിയ 13–-ാമതും അലിഗഢ് 18–-ാമതും ഡൽഹി സർവകലാശാല 19–-ാമതുമെത്തി. കേരള സർവകലാശാല 43–-ാം സ്ഥാനത്ത്.
മികച്ച സർവകലാശാല
-1) ഐഐഎസ്സി ബംഗളൂരു, 2) ജെഎൻയു, 3) ബനാറസ് ഹിന്ദു സർവകലാശാല. കേരള സർവകലാശാല 27–-ാമത്, എംജി 31–-ാമത്
മികച്ച കോളേജ്
1) മിറാൻഡ ഹൗസ്, ഡൽഹി, 2) ലേഡി ശ്രീറാം, ഡൽഹി, 3) ലൊയോള കോളേജ്, ചെന്നൈ. ഡൽഹി സർവകലാശാലയിലെ ഒമ്പത് കോളേജ് ആദ്യ 15ൽ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 25–-ാമത്
എൻജിനിയറിങ്
1) ഐഐടി മദ്രാസ്, 2) ഐഐടി ഡൽഹി, 3) ഐഐടി ബോംബെ. എൻഐടി കോഴിക്കോട് 25–-ാമത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് തിരുവനന്തപുരം നാൽപ്പതാമത്
മാനേജ്മെന്റ്
1) ഐഐഎം അഹമ്മദാബാദ്, 2) ഐഐഎം ബാംഗ്ലൂർ, 3)ഐഐഎം കൽക്കത്ത, *4) ഐഐഎം കോഴിക്കോട്.
ഫാർമസി
1) ജാമിയ ഹംദർദ്, 2) പഞ്ചാബ് സർവകലാശാല.
മെഡിക്കൽ
1) എയിംസ് ഡൽഹി, 2) പിജിഐഎംഇആർ ചണ്ഡീഗഢ്, 3) സിഎംസി വെല്ലൂർ.
നിയമം
1)- നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി ബാംഗ്ലൂർ, 2) നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹി.
ആർക്കിടെക്ചർ
1) ഐഐടി റൂർക്കി, 2)എൻഐടി കാലിക്കറ്റ്. തിരുവനന്തപുരം എൻജിനിയറിങ് കോളേജ് 11–-ാമത്
ഡെന്റൽ
-1) മണിപ്പാൽ കോളേജ് ഓഫ് ദന്തൽ സയൻസ്, ഉഡുപ്പി.
റിസർച്ച്
1) ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ. 2) ഐഐടി മദ്രാസ്, 3) ഐഐടി ബോംബെ.