മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. മുഖ്യ പരിശീലകന് രവി ശാസ്ത്രി, ഭരത് അരുണ്‍, ആര് ശ്രീധര്‍ എന്നിവര്‍ ലണ്ടണില്‍ ക്വാറന്റൈനിലാണ്. മൂവര്‍ക്കും നാലാം ടെസ്റ്റ് നഷ്ടമായിരുന്നു. നിലവില്‍ താരങ്ങള്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ല
സപ്പോര്‍ട്ട് സ്റ്റാഫുമായി കളിക്കാര്‍ അടുത്തിടപഴകുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് പിടിപെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. കഴിഞ്ഞ ആഴ്ച പരിശീലകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഴുവന്‍ ടീം അംഗങ്ങളും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമായിരുന്നു. അന്ന് നെഗറ്റീവ് ആയിരുന്ന വ്യക്തിക്കാണ് ഇപ്പോള്‍ പോസിറ്റീവ് ആയിരിക്കുന്നത്.
ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) അധികൃതര്‍ താരങ്ങളുമായി സംസാരിച്ചു. ടെസ്റ്റുമായി മുന്നോട്ട് പോകാൻ ബിസിസിഐ താൽപ്പര്യപ്പെടുന്നില്ലെന്നാണ് വിവരം. സെപ്തംബര്‍ 19-ാം തിയതി ഐപിഎല്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റിനെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താന്‍ ബോര്‍ഡ് താത്പര്യപ്പെടുന്നില്ല.
Also Read: ധോണിയുടെ പരിചയസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യും; നിയമനത്തില്‍ ഗാംഗുലി
The post സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ്; മാഞ്ചസ്റ്റര്‍ ടെസ്റ്റ് അനിശ്ചിതത്വത്തില്‍ appeared first on Indian Express Malayalam.