തൃശൂർ > സ്ഥാനം കിട്ടാൻ പോകുന്നുവെന്ന വാർത്ത നൽകി അപമാനിക്കരുതെന്ന് രമേശ് ചെന്നിത്തല. എഐസിസിയിൽ ഒരു സ്ഥാനവും ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ട. പ്രവർത്തിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. നിയമസഭാ കൈയാങ്കളി കേസിൽ തന്റെ ഹർജി തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ആവശ്യവുമായി മുന്നോട്ട് പോകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു.